സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം മെയ് 23 തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. 77.8 ആണ് വിജയശതമാനം.

സിബിഎസ്ഇയുടെ വെബ്സൈറ്റുകളായ, എന്നിവയില്‍ പരീക്ഷാഫലം ലഭ്യമാണ്. ടെലഫോണില്‍ 011-24357270 എന്ന നമ്പറില്‍ വിളിച്ചാല്‍ പരീക്ഷാഫലം അറിയാനാവും. എസ്എംഎസ് സന്ദേശം വഴി മൊബൈല്‍ ഫോണുകളിലൂടെയും പരീക്ഷാഫലം അറിയാം. സ്കൂളുകളില്‍ തിങ്കളാഴ്ച വൈകിയാവും പരീക്ഷാഫലം ലഭ്യമാകുന്നത്.

4,20,240 വിദ്യാര്‍ഥികളാണ് അഞ്ച് മേഖകളിലായി പരീക്ഷയെഴുതിയത്. 90 ശതമാനം വിജയശതമാനം നേടിയ ചെന്നൈ ആണ് മികച്ച മേഖല.

ഇത്തവണയും പെണ്‍കുട്ടികളാണ് വിജയിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍. പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 83.17 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളില്‍ 73.78 ശതമാനം പേരാണ് വിജയിച്ചത്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മെയ് 26ന് പ്രസിദ്ധീകരിച്ചേക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്