രാജ്യസഭ: കോണ്‍ഗ്രസിന് ആറംഗ പാനല്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെ. കരുണാകരന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആറംഗങ്ങള്‍ ഉള്‍പ്പെട്ട അന്തിമപാനല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പരിഗണനയില്‍. പാനലിലുള്‍പ്പെട്ട വി. എസ്. ശിവകുമാറിനാണ് സ്ഥാനാര്‍ഥിയാവാന്‍ കൂടുതല്‍ സാധ്യതയുള്ളത്.

ശിവകുമാറിന് പുറമെ കെ. പി. ഉണ്ണിക്കൃഷ്ണന്‍, തലേക്കുന്നില്‍ ബഷീര്‍, പി. സി. ചാക്കോ, സി. എന്‍. ബാലകൃഷ്ണന്‍, കെ. സി. രാജന്‍ എന്നിവരുടെ പേരുകളാണ് കെപിസിസി നേതൃത്വം ഹൈക്കമാന്റിന് അയച്ച അന്തിമപാനലിലുള്ളത്. മെയ് 23 തിങ്കളാഴ്ച രാവിലെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് അന്തിമപാനലിനെ തിരഞ്ഞെടുത്തത്.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 23 തിങ്കളാഴ്ചയുണ്ടാവും. ചൊവ്വാഴ്ചയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.

കരുണാകരന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റ് ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതിനാലും മുന്നോക്ക സമുദായത്തില്‍ പെട്ടയാള്‍ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നതിനാലും ശിവകുമാറിനാണ് കൂടുതല്‍ സാധ്യത. കരുണാകര വിഭാഗത്തില്‍ നിന്നും വിട്ടുവന്ന ശിവകുമാറിന് അത്തരമൊരു സ്ഥാനം നല്‍കുന്നതിലൂടെ കരുണാകരനെ തള്ളിപ്പറഞ്ഞവരെ തൃപ്തിപ്പെടുത്താനാവുമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്