ബീഹാര്‍: എന്‍ഡിഎ സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാര്‍ പ്രശ്നത്തിലെ യുപിഎ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ഉന്നതസംഘം മെയ് 25 ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.

എന്‍ഡിഎയുടെ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മിഷനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെടും.

ജനതാദള്‍ യുനൈറ്റഡ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ ശരത്യാദവ്, ബിജെപി വൈസ് പ്രസിഡന്റ് മുഖ്തര്‍ അബ്ബാസ് നഖ്വി, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.

സപ്തംബറിനും നവംബറിനും ഇടയില്‍ മാത്രമേ തിരഞ്ഞെടുപ്പ് നടത്താനാകൂവെന്ന കേന്ദ്ര നിലപാടിനെതിരായ പ്രതിഷേധം എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്