കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോണിയ പത്രിക നല്‍കി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനായി സോണിയാഗാന്ധി മെയ് 25 ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ സോണിയക്കൊപ്പമുണ്ടായിരുന്നു.

പത്രികയില്‍ മന്‍മോഹന്‍സിംഗാണ് സോണിയയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പ്രബബ് മുക്കര്‍ജി, ശിവരാജ് പാട്ടില്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പിന്താങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസിനു മുമ്പാകെയാണ് പത്രിക നല്‍കിയത്.

മൊത്തം 180 സെറ്റ് പത്രികകളാണ് സോണിയാഗാന്ധിക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ ജൂണ്‍ ഒമ്പതിനായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്