വോട്ട് കുറഞ്ഞാല്‍ ചാണ്ടി രാജി വയ്ക്കണം: ജേക്കബ്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ യുഡിഎഫിന് കിട്ടിയ വോട്ടില്‍ ഇത്തവണ കുറവുണ്ടായാല്‍ അതിന്റെ ധാര്‍മികത ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി.എം.ജേക്കബ് ആവശ്യപ്പെട്ടു.

മെയ് 25 ബുധനാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പില്‍ ബി ജെപി വോട്ടുകള്‍ ഉമ്മന്‍ചാണ്ടി വാങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും അഴിമതിയും തുറന്നുകാട്ടി പ്രചാരണം നടത്തും. സര്‍ക്കാര്‍തലത്തില്‍ നടന്ന ഏറ്റവും വലിയ കുംഭകോണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്നും ജേക്കബ് ആരോപിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്