കോവളം കൊട്ടാരം ഏറ്റെടുത്തതിനെതിരെ ഹര്‍ജി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ എംഫാര്‍ ഹോട്ടല്‍സ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.

കൊട്ടാരം ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മഹാറാണി സേതുലക്ഷ്മിഭായിയാണ് കൊട്ടരം സ്ഥാപിച്ചതെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപ്രാധാന്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൊട്ടാരം ഏറ്റെടുത്തത്. ഇതൊരു അതിഥി മന്ദിരം മാത്രമാണെന്നും അതുകൊണ്ടുതന്നെ കൊട്ടാരം ചരിത്രപ്രാധാന്യമുള്ള കെട്ടിടമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാനത്ത് 3269 ചരിത്രപ്രധാന കെട്ടിടങ്ങളാണുള്ളതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇവയെ പുരാതന സ്മാരകങ്ങളായി പ്രഖ്യാപിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഉത്തരവ് വിവേചനപരമാണ്.

കൊട്ടാരം ഏറ്റെടുക്കുന്നതിനുള്ള നേരത്തെയുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടി നിര്‍ദേശത്തിന്റെ ലംഘനമാണ് പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്