തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ മുന്‍ ഡിപിഐ വി. പി. ജോയിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ഇപ്പോള്‍ കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനില്‍ പോയിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനായവി. പി. ജോയിയോട് തിരുവനന്തപുരത്ത് എത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജരേഖയുണ്ടാക്കി രാജന്ചാക്കോ ചോദ്യക്കടലാസ് അച്ചടിക്കരാര്‍ എടുത്ത 2002ല്‍ഡി പിഐ ആയിരുന്നു വി. പി. ജോയി. അന്നത്തെ പരീക്ഷാ ഭവന് സെക്രട്ടറി രവീന്ദ്രനേയുംസൂപ്രണ്ട് വിജയനേയും ക്രൈംബ്രാഞ്ച് രണ്ടുദിവസമായി ചോദ്യം ചെയ്തിരുന്നു.ഇവരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ഡിപിഐയേയുംചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!