എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ മെയ് 25 ബുധനാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. ഗ്രേഡിംഗ് സമ്പ്രദായ പ്രകാരം നടത്തിയ ആദ്യത്തെ എസ്എസ്എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 54.49 ശതമാനം പേര്‍ തുടര്‍പഠനത്തിന് യോഗ്യരായിട്ടുണ്ട്.

5,78,216 പേരാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 2,76,518 പേര്‍ ഉന്നതപഠനത്തിന് യോഗ്യരായി. 469 വിദ്യാര്‍ഥികള്‍ എ പ്ലസ് ഗ്രേഡിന് അര്‍ഹരായി. ഇവരില്‍ അഞ്ച് പേര്‍ പട്ടികജാതി വിദ്യാര്‍ഥികളും ഏഴ് പേര്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുമാണ്.

85 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ട്. ഇവിടെ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും തുടര്‍പഠനത്തിന് യോഗ്യത നേടി.

എന്ന വെബ്സൈറ്റില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്