ടിഎച്ച്എസ്എല്‍സിക്ക് 92 ശതമാനം വിജ-യം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ടെക്നിക്കല്‍ ഹൈസ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് (ടിഎച്ച്എസ്എല്‍സി)പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവരില്‍ 91.8 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജ-യിച്ചത്.

47 ടെക്നിക്കല്‍ സ്കൂളുകളിലായി 2556 റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 2347 വിദ്യാര്‍ത്ഥികള്‍ വിജ-യിച്ചു. 1378 പേര്‍ക്ക് ഒന്നാം ക്ലാസുണ്ട്.

കലൂര്‍ മോഡല്‍ ടി എച്ച്എസ്എസിലെ സജ-ന റെമി ക്ലേയര്‍ (രജ-ി.നമ്പര്‍ 5590) 1000ല്‍ 957 മാര്‍ക്കോടെ ഒന്നം റാങ്ക് നേടി. മുട്ടം ടിഎച്ച്എസ്എസിലെ നവീന്‍ ഗോപാല്‍ 942 മാര്‍ക്കോടെ രണ്ടാം റാങ്കും ജ-ിന്‍ജ-ു വി.ജേ-ാര്‍ജ്ജ് 941 മാര്‍ക്കോടെ മൂന്നാം റാങ്കും നേടി.

നെരുവംപ്രം, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പയ്യോളി, നന്നാമുക്ക്, കുറ്റിപ്പുറം, തൃശൂര്‍, മുളം തുഇരുത്തി, ഇലഞ്ഞി, പുറപ്പുഴ, മല്ലപ്പള്ളി, കലൂര്‍, വട്ടംകുളം എന്നീ 13 ടെക്നിക്കല്‍ സ്കൂളുകള്‍ 100 ശതമാനം വിജ-യം നേടി.

കലാമണ്ഡലം കേന്ദ്രമാക്കി നടത്തിയ ആര്‍ട്ട് എച്ച്എസ്എല്‍സി പരീക്ഷയില്‍ 83.7 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജ-യിച്ചു. 74 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്