സിയാച്ചിന്‍: ഇന്ത്യ-പാക് ചര്‍ച്ച ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമബാദ്: സിയാച്ചിനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ച മെയ് 26 വ്യാഴാഴ്ച ഇസ്ലാമബാദില്‍ ആരംഭിച്ചു.

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടരി അജയ് വിക്രം സിംഗിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പാകിസ്ഥാന്‍ പ്രതിരോധ സെക്രട്ടറി വസീം ഗാസിയുടെ നേതൃത്വത്തിലുള്ള പാക് സംഘവുമായി ചര്‍ച്ച നടത്തുന്നത്. റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ കരസേനാ ആസ്ഥാനത്താണ് ചര്‍ച്ച.

സിയാച്ചിനിലെ സൈനിക പിന്‍മാറ്റം സംബന്ധിച്ച് ചര്‍ച്ചയില്‍ ധാരണയിലെത്താനാവുമെന്നാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നത്. ഈ പ്രശ്നം സംബന്ധിച്ച് ഒമ്പതാം റൗണ്ട് ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

മെയ് 28, 29 തീയതികളില്‍ സര്‍ക്രീക് പ്രശ്നത്തെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്