കേരളത്തില്‍ മഴക്കെടുതിയില്‍ മൂന്ന് മരണം

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: മെയ് 26 വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷമുണ്ടായ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചു.

കൊല്ലം ജില്ലയില്‍ രണ്ടു പേരും തൊടുപുഴയില്‍ ഒരാളുമാണ് മരിച്ചത്. കൊട്ടാരക്കരയ്ക്കടുത്തുള്ള പുത്തൂരില്‍ കെഎസ്ഇബി അസിസ്റന്റ് എഞ്ചിനീയര്‍ കോട്ടാത്തല സ്വദേശി രാമചന്ദ്രന്‍പിള്ള വഴിയില്‍ പൊട്ടിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു. കേടുവന്ന ലൈന്‍ ശരിയാക്കാന്‍ പോവുമ്പോഴാണ് അപകടമുണ്ടായത്.

പത്തനാപുരത്ത് പശുവിനെ കുളിപ്പിക്കാന്‍ പുഴയിലിറങ്ങിയ എഴുപതുകാരന്‍ മുങ്ങിമരിച്ചു. തൊടുപുഴ ചീനിക്കുഴി എട്ടേക്കറില്‍ കുഞ്ഞേപ്പ് (62) വീടിനുള്ളില്‍ ഇടിമിന്നലേറ്റ് മരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്