വികസനവിരോധി ഉമ്മന്‍ചാണ്ടി: കരുണാകരന്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെപരാജയപ്പെടുത്താനുള്ള എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വികസനവിരോധി ഉമ്മന്‍ചാണ്ടിയാണ്. അല്ലാതെ വി. എസ്. അച്യുതാനന്ദനല്ല. ജനകീയപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഇപ്പോള്‍ നിലവിലില്ല- കരുണാകരന്‍ പറഞ്ഞു.മെയ് 27 വെള്ളിയാഴ്ച കണ്ണൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.

ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തി തെളിയിക്കും. കേരളത്തില്‍ മോശപ്പെട്ട ഭരണം കാഴ്ചവച്ച എ. കെ. ആന്റണി കേന്ദ്രത്തിലേക്ക് പോകുന്നതുകൊണ്ട് എന്തുഗുണമാണ് ഉണ്ടാകുകയെന്ന് തനിക്ക് അറിയില്ല. എന്തു നിലയ്ക്കാണ് എ.കെ.ആന്റണി രാജ്യസഭയിലേക്ക് പോകുന്നത് എന്ന കാര്യം അത്ഭുതകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്