ഉമ്മന്‍ചാണ്ടി കമ്മിഷന്‍ പറ്റുന്നു: മുരളീധരന്‍

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ചില കറക്കു കമ്പനികള്‍ക്ക് ഭൂമി കൊടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്മീഷന്‍ പറ്റുകയാണെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ്കെ. മുരളീധരന്‍ ആരോപിച്ചു.

നാഷണല്‍ കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. ജൂണ്‍ അഞ്ചിനു മുമ്പ് എ. കെ. ആന്റണി എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തത് ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. കരുണാകരനും മുരളീധരനും പോയപ്പോള്‍ ശല്യമൊഴിഞ്ഞുവെന്ന് പറഞ്ഞവര്‍ക്ക് ബൂത്ത് തെരഞ്ഞെടുപ്പു പോലും നടത്താന്‍ കഴിയുന്നില്ല.

തോട്ടം ഉടമകള്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്നതിനാലാണ് ശബരിമല തീര്‍ത്ഥാടകരുടെ ഏറ്റവും വലിയ ആവശ്യമായ ശബരി റെയില്‍പ്പാത ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കൂട്ടുനില്‍ക്കുന്നത്.കെപിസിസി അംഗങ്ങളുടെ ലിസ്റ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് തയ്യാറാക്കുന്നതെന്ന് മുരളി ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്