വയനാട്ടിലെ ആദിവാസി സമരം പിന്‍വലിച്ചു

  • Posted By:
Subscribe to Oneindia Malayalam

കല്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി വയനാട് നടത്തിവന്നിരുന്ന കളക്ടറേറ്റ് ഉപരോധ സമരം പിന്‍വലിച്ചു.

മെയ് 28 ശനിയാഴ്ച സമരസമിതി നേതാക്കളുമായി പിന്നോക്ക ക്ഷേമമന്ത്രി എ. പി. അനില്‍കുമാര്‍ നത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പു ധാരണയായത്. ജൂണ്‍ 10ന് മുമ്പ് മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ അനുവദിക്കുമെന്ന ഉറപ്പ് മന്ത്രി നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു.

ഭൂരഹിതരായ ആദിവാസികള്‍ക്ക് വയനാട് ജില്ലയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 700 ഏക്കര്‍ ഭൂമി ഉടന്‍ നല്‍കാനും മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഉടന്‍ റേഷന്‍ കാര്‍ഡ് നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി. റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉടന്‍ നീക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ഭൂമിയുള്ളവര്‍ക്ക് കൈവശ രേഖ നല്‍കുക, ആദിവാസി ഭൂസമരത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളിന്മേല്‍ തീരുമാനമെടുക്കാന്‍ തനിക്കാവില്ലെന്നും വിവിധ വകുപ്പുകളുടെ അംഗീകാരം ഇതിന് ആവശ്യമാണെന്നും മന്ത്രി സമരനേതാക്കളെ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്