വിജിലന്‍സ് കേസ്: ഫയലുകള്‍ മുമ്പും കാണാതായി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ വൈദ്യുതമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്ലിന്‍ കേസില്‍ ചില ഫയലുകള്‍ വിജിലന്‍സിന് വിട്ടുകിട്ടുന്നില്ലെന്ന ആരോപണത്തെ ചൊല്ലിയുള്ള വിവാദം നേരത്തെയുണ്ടായ തെളിവ് ഇല്ലാതാക്കല്‍ നാടകത്തിന്റെ ആവര്‍ത്തനമാണ്.

1933-96 കാലയളവില്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയോട് അനുബന്ധിച്ച കരാര്‍ ജോലി എസ്എന്‍സി ലാവ്ലിന് ടെണ്ടര്‍ വിളിക്കാതെ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നേരത്തെയും കാണാതായിട്ടുണ്ട്. ഫയലുകള്‍ കാണാതായതിനെ കുറിച്ച് 2004 ജൂണില്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ഫയലുകള്‍ കണ്ടെത്തുന്നതിനായി വൈദ്യുതി ബോര്‍ഡ് ഓഫീസിലും വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഫയലുകള്‍ വിട്ടുകിട്ടാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എങ്ങുമെത്താതെപോയ വിജിലന്‍സ് അന്വേഷണം കേസിലെ തെളിവ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തിലേക്കാണ് നയിച്ചത്.

ലോകബാങ്ക് സഹായത്തോടെയുള്ള പെരിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ ജോലി ടെണ്ടര്‍ വിളിക്കാതെ എസ്എന്‍സി ലാവ്ലിന് നല്‍കിയ കേസിലെ പ്രതികള്‍ മുന്‍ വൈദ്യുതി ബോര്‍ഡ് അംഗങ്ങളായ മാത്യു റോയ്, കെ. ജി. രാജശേഖരന്‍ നായര്‍, എസ്എന്‍സി ലാവ്ലിന്റെ കുലാസ് ത്രിവേദി എന്നിവരാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്