കുഴല്‍മന്ദം രാമകൃഷ്ണന് ലോകറെക്കോഡ്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കുഴല്‍മന്ദം രാമകൃഷ്ണന്‍ വാദ്യോപകരണ വായനയില്‍ റെക്കോഡിട്ട് ഗിന്നസ് ബുക്കിലേക്ക്. തുടര്‍ച്ചയായ മൃദംഗം വായന 84 മണിക്കൂറിന് ശേഷവും തുടര്‍ന്ന് രാമകൃഷ്ണന്‍ ലോകറെക്കോഡ് മറികടന്നു.

ആസ്ത്രേലിയക്കാരനായ സുരേഷ് ജോചിന്‍ തുടര്‍ച്ചയായി 84 മണിക്കൂര്‍ ഡ്രം വായിച്ച് സ്ഥാപിച്ച റെക്കോഡാണ് കുഴല്‍മന്ദം രാമകൃഷ്ണന്‍ മറികടന്നത്. കണ്ണൂര്‍ മസ്കോട് ബീച്ച് റിസോര്‍ട്ട് ഹാളില്‍ നടത്തിയ മൃദംഗം വായനയില്‍ മെയ് 28 രാത്രി ഒമ്പത് മണിക്കാണ് അദ്ദേഹം റെക്കോഡ് ലക്ഷ്യത്തിലെത്തിയത്.

മെയ് 25 ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കാണ് രാമകൃഷ്ണന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ അദ്ദേഹം സ്വന്തം റെക്കോഡായ 36 മണിക്കൂര്‍ മറികടന്നു. മൃദംഗം വായന നാല് പകലും മൂന്നു രാത്രിയും പിന്നിട്ടാണ് ലോകറെക്കോഡിലെത്തിയത്. എട്ട് മണിക്കൂര്‍ കൂടുമ്പോള്‍ 15 മിനുട്ട് മാത്രം വിശ്രമിച്ച് ഒരു പോള കണ്ണടയ്ക്കാതെയാണ് രാമകൃഷ്ണന്‍ റെക്കോഡ് ലക്ഷ്യം കൈവരിച്ചത്. ജഡ്ജിമാരുടെ നിരീക്ഷണത്തിലായിരുന്നു യജ്ഞം.

പാലക്കാട് കുഴല്‍മന്ദം ഗോപാലകൃഷ്ണയ്യരുടെയും സരസ്വതിയുടയും ഏകമകനാണ് രാമകൃഷ്ണന്‍. പത്താം വയസില്‍ രാമകൃഷ്ണന്‍ ചെമ്പൈ ഗ്രാമത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്