നെല്ല് സംഭരണം: തിങ്കളാഴ്ച തീരുമാനം

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: കുട്ടനാട്ടിലെ സ്വകാര്യ ഏന്‍സികള്‍ സംഭരിച്ച ഇനിയും വിറ്റഴിക്കാത്തെ നെല്ലിനെ സംബന്ധിച്ച് മെയ് 30 തിങ്കളാഴ്ച അന്തിമതീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

നെല്ല് വില്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ അറിയിച്ച മുഴുവന്‍ ഏജന്‍സികളുടെയും യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും ഈ യോഗത്തില്‍ തീരുമാനമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 29 ഞായറാഴ്ച കുട്ടനാട് സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 36 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുമായുള്ള 33000 ഹെക്ടര്‍ പാടശേഖരങ്ങളുടെ വികസനത്തിനായുള്ളതാണ് 200 കോടി രൂപയുടെ കുട്ടനാട് സമഗ്ര വികസന പദ്ധതി. കൃഷിവകുപ്പും കുട്ടനാട് വികസന ഏജന്‍സിയും കേരള ഭൂവികസ കോര്‍പ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X