ട്രോളിംഗ് നിരോധനം ലംഘിക്കും: ബോട്ടുടമകള്‍

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ലംഘിച്ചു ബോട്ടുകള്‍ കടലിലിറക്കാന്‍ ബോട്ടുടമകള്‍ തീരുമാനിച്ചതായി കേരള സ്റേറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍, ഇ.വി. രവികുമാര്‍ എന്നിവര്‍ അറിയിച്ചു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വന്‍കിട വിദേശ കപ്പലുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണു മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ലംഘിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

1988 മുതല്‍ തുടങ്ങിയ ട്രോളിംഗ് നിരോധനം കടലില്‍ മത്സ്യസമ്പത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടില്ല. 18 വര്‍ഷം ട്രോളിംഗ് നിരോധിച്ചിട്ടും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിനിടെയാണ് 214 വിദേശ കപ്പലുകള്‍ക്ക് ഇന്ത്യയില്‍ മത്സ്യബന്ധനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഇതില്‍ ഇ-ഇസഡ് എന്ന പേരിലുള്ള കപ്പല്‍ 365 ദിവസവും കടലില്‍ മത്സ്യബന്ധനം നടത്താന്‍ ശേഷിയുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്ളവയാണ്. പെലാജിക് ടോള്‍ എന്ന കപ്പല്‍ കടലിന്‍െറ ഉപരിതലത്തില്‍ മത്സ്യബന്ധനം നടത്തുന്നവയാണ്.

കപ്പലുകള്‍ക്കു യഥേഷ്ടം മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കുന്നതും ബോട്ടുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നതും നീതീകരിക്കാനാവില്ലെന്നു ഭാരവാഹികള്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്