അദ്വാനി ഇന്ന് പാകിസ്ഥാനിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി നേതാവ് എല്‍. കെ. അദ്വാനി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനായി മെയ് 30 തിങ്കളാഴ്ച പുറപ്പെടും.

പാകിസ്ഥാനിലെ ഹൈദരാബാദില്‍ ജനിച്ച അദ്വാനി ഇതു രണ്ടാംതവണയാണ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. 1979ല്‍ വാര്‍ത്താവിനിമയ വകുപ്പുമന്ത്രിയായിരിക്കവെയാണ് ഇതിനു മുന്‍പ് അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.

2004 ജനവരി ആറിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയും പാക് പ്രസിഡന്റ് മുഷറഫുമായുള്ള സമാധാന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ് തന്റെ പാക് സന്ദര്‍ശനമെന്ന് അദ്വാനി വ്യക്തമാക്കി.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടെ പാകിസ്ഥാനിലെ ഹൈദരാബാദും ലാഹോറും അദ്വാനി സന്ദര്‍ശിക്കും. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫ്, പ്രധാനമന്ത്രി ഷൗക്കത്ത് അസീസ്, വിദേശ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ്കസൂരി എന്നിവരുമായി അദ്വാനി കൂടിക്കാഴ്ച നടത്തും.ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ സ്ഥിതിഗതി മനസ്സിലാക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, വിദേശമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്വാനി ചര്‍ച്ച നടത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്