ആലപ്പുഴയില്‍ ഖനനം പാടില്ല: പിണറായി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ആറാട്ടുപുഴ, തൃക്കുന്നപുഴ ഭാഗങ്ങളില്‍ കരിമണല്‍ ഖനനം നടത്താന്‍ സിപിഎം അനുവദിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്തുന്നത് ജനങ്ങള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ആറാട്ടുപുഴ, തൃക്കുന്നപുഴ ഭാഗങ്ങളില്‍ ഖനനം നടത്തുന്നതിനെ ശക്തമായി എതിര്‍ക്കും- പിണറായി പറഞ്ഞു. മെയ് 30 തിങ്കഴാഴ്ച കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ അന്ധമായ കരിമണല്‍ ഖനന വിരോധം പാര്‍ട്ടിക്ക് ഇല്ല. മറ്റു സ്ഥലങ്ങളില്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കാത്ത കരിമണല്‍ ഖനനത്തെ എതിര്‍ക്കില്ല. സംസ്ഥാന വികസനത്തിന് അത്തരം പദ്ധതികള്‍ ഗുണകരമാകു. അത്തരം പദ്ധതികള്‍ പൊതുമേഖലയില്‍ വേണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഖനനത്തിന്റെ പേരില്‍ കൊള്ള നടത്താനുള്ള കരിമണല്‍ ലോബിയുടെ ശ്രമങ്ങളെ സിപിഎംചെറുക്കും. പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും പിണറായി പറഞ്ഞു. എ.കെ.ആന്റണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പിന് അവസരമൊരുക്കണം.

അഴിക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും ആന്റണിയുടേയും നിലപാടുകളോട് യോജിക്കുന്നു. സമസ്ത മേഖലകളെയും തകര്‍ത്ത ഭരണമാണ് യുഡിഎഫിന്റേത്. ഉപതെരഞ്ഞെടുപ്പികളില്‍ സിപിഎം ജന പിന്തുണ കൂടിയെന്ന് തെളിയിക്കും.

ബീഡി, കൈത്തറി തൊഴിലാളികളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയമാണ് കണ്ണൂരില്‍ ദിനേശ് ബീഡി യിലെ പ്രതിസന്ധിക്ക് കാരണം. ദിനേശിലെ തൊഴിലാളികള്‍ സിപിഎമ്മിന്റെ ജീവ നാഡികളാണ്. അവര്‍ക്ക് ദോഷം ചെയ്യുന്നതൊന്നും പാര്‍ട്ടി ചെയ്യില്ല. അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരത്തിന് പാര്‍ട്ടി തയ്യാറാണെന്ന് പിണറായി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്