ഫയലുകളെപ്പറ്റി പറഞ്ഞത് ഉദ്യോഗസ്ഥര്‍: ഉപേന്ദ്രവര്‍മ്മ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ നിന്ന്ചില ഫയലുകള്‍ കിട്ടിയില്ല എന്ന് പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം അനുസരിച്ചാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ പി.ഉപേന്ദ്രവര്‍മ്മ ആഭ്യന്തര സെക്രട്ടറി കെ.കെ.വിജയകുമാറിനെ അറിയിച്ചു. ഫയല്‍ വിവാദത്തെ കുറിച്ച്അന്വേഷിക്കുന്ന ആഭ്യന്തര സെക്രട്ടറി മുമ്പാകെ തെളിവു നല്‍കവെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെ പറഞ്ഞത്.

ലാവ്ലിന്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്ന് ഉപേന്ദ്രവര്‍മ തെളിവെടുപ്പു വേളയില്‍ പറഞ്ഞു. വൈദ്യുതബോര്‍ഡ് ഫയല്‍ നല്‍കുന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നല്‍കാനുളള ഫയലുകള്‍ ഏതൊക്കെയാണെന്നു വ്യക്തമായി അറിയിച്ചാന്‍ അതു കൈമാറാന്‍ ഒരുക്കമാണെന്ന് തെളിവെടുപ്പിനെത്തിയ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

അതേ സമയം സര്‍ക്കാര്‍ വകുപ്പുകളിലെഅഴിമതിയെ കുറിച്ചും എസ്എന്‍സി ലാവ്ലിന്‍ കേസ്അന്വേഷണത്തെ കുറിച്ചുംനടത്തിയ പരാമര്‍ശനങ്ങളില്‍ നിന്ന് വിജിലന്‍സ് ഡയറക്ടര്‍പി.ഉപേന്ദ്രനാഥ വര്‍മ്മ ഏറെ പിന്നോട്ടു പോയെന്നാണ് തെളിവെടുപ്പില്‍ വ്യക്തമായത്. കിഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെക്കാള്‍ ആറുവര്‍ഷം ജൂനിയറായ ഐഎഎസ് ഉദ്യോഗസ്ഥനുമുന്നില്‍ നേരിട്ടെത്തി വിജിലന്‍സ് ഡയറക്ടര്‍ തെളിവുനല്‍കിയതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്