എസ്ബിടിക്ക് 802 കോടി രൂപ പ്രവര്‍ത്തനലാഭം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 802 കോടി രൂപയുടെ പ്രവര്‍ത്തനലാഭമുണ്ടാക്കി. എസ്ബിടിയുടെ എക്കാലത്തേയും മികച്ച പ്രവര്‍ത്തനലാഭമാണിത്.

ബാങ്കിന്റെ വായ്പാ നിക്ഷേപാനുപാതം 62.88% ആയി കൂടി. എസ്ബിടിയുടെ സംസ്ഥാനത്തെവായ്പാ നിക്ഷേപ അനുപാതത്തില്‍ 5.79 %ന്റെ വര്‍ദ്ധനവുണ്ടായി. കേരളത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മുതല്‍മുടക്കാന്‍ എസ്ബിടി തയ്യാറാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഓംഭട്ട് പറഞ്ഞു.

വല്ലാര്‍പാടം പദ്ധതിയില്‍ പങ്കാളിയാവുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഗള്‍ഫിലെ മൂന്നാമത്തെ ശാഖബഹ്റൈനില്‍ തുടങ്ങും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 14.44% വളര്‍ച്ച നേടിയ ബാങ്ക് ഉത്പന്ന വൈവിധ്യത്തിനാണ് ഇനി ഉന്നല്‍ നല്‍കുകയെന്ന്ഓംഭട്ട് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്