കോള കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് ഒരാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കാന്‍ പെരുമാട്ടി പഞ്ചായത്തിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഈ സമയപരിധിക്കുള്ളില്‍ ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തനാനുമതി കിട്ടിയതായി കണക്കാക്കി കൊക്ക കോളയ്ക്ക് പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങാമെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. രണ്ടു വര്‍ഷത്തേയ്ക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ എം. രാമചന്ദ്രനും കെ. പി. ബാലചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്ത പഞ്ചായത്ത് നിലപാട് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കോടതി വിധി നടപ്പാക്കാന്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് പെരുമാട്ടി പഞ്ചായത്തിന് വേണ്ടി ഹാജ-രായ അഡ്വക്കേറ്റ് കെ.രാംകുമാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

രണ്ട് മാസം മുന്‍പ് പെരുമാട്ടി പഞ്ചായത്തിനോട് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോള കമ്പനി നല്‍കിയ ഹര്‍ജ-ിയിലാണ് പുതിയ ഉത്തരവ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്