സച്ചിന്റെ കരിയര്‍ ഈ വര്‍ഷം അവസാനിക്കുമെന്ന് പ്രവചനം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പരിക്കുകള്‍ കാരണം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയര്‍ ഈ വര്‍ഷം അവസാനത്തോടെ അവസാനിക്കുമെന്ന് പാകിസ്ഥാനി ജ്യോതിഷിയുടെ പ്രവചനം.

ലാഹോറിലെ അബ്ദുള്ള ഷൗക്കത്ത് ചൗധരി എന്ന ജ്യോതിഷിയാണ് പ്രവചനം നടത്തിയത്. സച്ചിന് നടത്താനിരിക്കുന്ന ഓപ്പറേഷന്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കാന്‍ കാരണമായേക്കാമെന്നും ചൗധരി വ്യക്തമാക്കി. ബിബിസിയുടെ വെബ്സൈറ്റാണ് ചൗധരിയുടെ പ്രവചനം റിപ്പോര്‍ട്ട് ചെയ്തത്.

സച്ചിന്റെ ജന്മദിനം വ്യാഴവും ചൊവ്വയും നല്ല നിലയിലല്ല നില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്നതായി എഴുപതുകാരനും ക്രിക്കറ്റ് ആരാധകനുമായ ചൗധരി പറഞ്ഞു. ഞാന്‍ പ്രവചിക്കുന്നത് തെറ്റാകട്ടെയെന്ന് ആശിക്കുന്നു. എന്നാല്‍ നക്ഷത്രങ്ങള്‍ പറയുന്നത് ഇതാണ്- ചൗധരി കൂട്ടിച്ചേര്‍ത്തു.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന് എല്ലിന് പരിക്കുണ്ടാകുമെന്ന എണ്‍പതുകളിലെ ചൗധരിയുടെ പ്രവചനം ശരിയായെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2005ല്‍ മരിക്കുമെന്നും 2004 ഡിസംബറില്‍ തെക്കന്‍ ഏഷ്യയില്‍ ഭൂചലനം ദുരന്തം വിതക്കുമെന്നും മൂന്നാമത്തെ തിരഞ്ഞെടുപ്പിലും ടോണി ബ്ലെയര്‍ ജയിക്കുമെന്നും ചൗധരി ശരിയായി പ്രവചിച്ചിരുന്നതായി ബിബിസി അറിയിച്ചു.

നേരത്തെ ക്രിക്കറ്റ് മത്സങ്ങളുടെ ഫലവും ചൗധരി പ്രവചിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒത്തുകളി കാരണം പല പ്രവചനങ്ങളും തെറ്റിയെന്നും അതോടെ ക്രിക്കറ്റ് മത്സരങ്ങളുടെ ഫലം പ്രവചിക്കുന്നത് നിര്‍ത്തിയെന്നും ചൗധരി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്