മിശ്രവിവാഹിതരുടെ കുട്ടികള്‍ക്ക് ആനുകൂല്യം തുടരും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മിശ്രവിവാഹിതരായ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗക്കാരുടെ കുട്ടികള്‍ക്ക് മുമ്പുണ്ടായിരുന്ന ആനുകൂല്യം തുടര്‍ന്നും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

അച്ഛന്റെ ജാതി മാത്രമേ കണക്കാക്കാവൂ എന്ന കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ജൂണ്‍ രണ്ട് വ്യാഴാഴ്ച നിയമമന്ത്രി കെ. എം. മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

1961മുതല്‍ നിലവിലുള്ള ആനുകൂല്യങ്ങളാണ് തുടര്‍ന്നും കൊടുക്കാന്‍ തീരുമാനിച്ചത്.ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം കിട്ടും.ഹൈക്കോടതിയുടെ അന്തിമവിധി വന്നതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാകും.

മന്ത്രി കെ. എം. മാണിക്ക് പുറമെ പിന്നോക്ക ക്ഷേമ മന്ത്രി എ. പി. അനില്‍കുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്