ബിസിസിഐ യോഗം സമാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രണ്ട് ദിവസം നീണ്ടുനിന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം ജൂണ്‍ മൂന്ന് വെള്ളിയാഴ്ച സമാപിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗ്രെഗ് ചാപ്പലിന്റെ നിയമനത്തിന് യോഗം അംഗീകാരം നല്‍കി. വനിതാ, പുരുഷ ക്രിക്കറ്റ് അസോസിയേഷനുകളെ ലയിപ്പിക്കുന്ന കാര്യവും രണ്ടു ദിവസം നീണ്ടുനിന്ന യോഗം പരിഗണിച്ചെങ്കിലും അന്തിമതീരുമാനമെടുക്കാനായില്ല. മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മാര്‍ക്കറ്റിംഗ് സമിതിയെ യോഗം ചുമതലപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്ക, സിംബാവേ പര്യടനങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. കോടതിയില്‍ പരിഗണനയിലുള്ള വിഷയങ്ങളില്‍ ബോര്‍ഡ് എടുക്കേണ്ട നടപടികളെ പറ്റിയുള്ള ധാരണകളും യോഗത്തിലുണ്ടായി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചര്‍ച്ചകളിലൂടെ തീരുമാനമുണ്ടാകണമെന്ന പൊതുനിര്‍ദ്ദേശമാണ് ഉയര്‍ന്നത്.

ബിസിസിഐ അദ്ധ്യക്ഷന്‍ രണ്‍ബീര്‍ സിങ് മഹീന്ദ്രയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രാജ-്യത്തെ എല്ലാ പ്രമുഖ ക്രിക്കറ്റ് അധികാരികളും പങ്കെടുത്തു. ബിസിസിഐ മുന്‍ അദ്ധ്യക്ഷന്‍ ജ-ഗ്മോഹന്‍ ഡാല്‍മിയ, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെ-യ്റ്റ്ലി, ബിസിസിഐ സെക്രട്ടറി എസ്.കെ നായര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

24 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ ബിസിസിഐ യോഗം നടക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്