ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളമുള്‍പ്പെടെയുള്ള ആറുസംസ്ഥാനങ്ങളിലെ 10 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ അഞ്ച് ഞായറാഴ്ച നടക്കും.ഉച്ചയോടെ തിരഞ്ഞെടുപ്പുഫലങ്ങള്‍ അറിയാമെന്നാണ് കരുതുന്നത്.

ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂണ്ടയും കര്‍ണാടക നേതാവ് ബംഗാരപ്പയും തിരഞ്ഞെടുപ്പുവിധി കാത്തിരിക്കുന്ന മുന്‍നിരനേതാക്കളില്‍ പെടുന്നു.

കര്‍ണാടകയിലെ ഷിമോഗ ലോക്സഭാ സീറ്റിലേക്കും ഗോവയിലെ അഞ്ചും യുപിയിലെ നാലും ഹരിയാനയിലെ മൂന്നും കേരളത്തിലെ രണ്ടും ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ ഒന്നും നിയമസഭാമണ്ഡലങ്ങളിലേക്കുമാണ് ജൂണ്‍ രണ്ട് വ്യാഴാഴ്ച തിരഞ്ഞെടുപ്പു നടന്നത്.

ഭരണകക്ഷിയേതെന്നു സംബന്ധിച്ച അന്തിമതീരുമാനമെടുക്കാന്‍ ഇടയാക്കുമെന്നതു കൊണ്ട് ഇപ്പോള്‍ രാഷ്ട്രപതിഭരണത്തിനു കീഴിലുളള ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം പ്രാധാന്യമര്‍ഹിക്കുന്നു.

ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂണ്ട കില്ലോയ് നിയമസഭാ മണ്ഡലത്തിലാണ് ജനവിധി തേടിയിരിക്കുന്നത്. കര്‍ണാടകയിലെ ഷിമോഗ ലോക്സഭാമണ്ഡലത്തിലാണ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ബംഗാരപ്പ മത്സരിക്കുന്നത്.

യുപിയിലെ അലാഹാബാദില്‍ ജൂണ്‍ നാല് ശനിയാഴ്ച വീണ്ടും വോട്ടെടുപ്പു നടക്കുകയാണ്. അലാഹാബാദിനു പുറമെ ഹെയ്സര്‍ ബസാര്‍, വാരാണാസി, കെയ്റാഗര്‍ എന്നിവിടങ്ങളിലും ശനിയാഴ്ച വോട്ടെടുപ്പു നടക്കുന്നുണ്ട്.

കേരളത്തില്‍ അഴീക്കോട്, കൂത്തുപറമ്പ് എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്