സ്വാശ്രയഫീസ് പ്രശ്നപരിഹാരത്തിന് ശ്രമം: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: സ്വാശ്രയപ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ ഫീസ് പ്രശ്നത്തില്‍ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്ന വിധത്തില്‍ പ്രായോഗിക പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതിന് എല്ലാ ജനങ്ങളുടെയും സഹകരണം വേണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരായ കോടതി വിധിയുള്ളതു കൊണ്ടാണ് ഇക്കാര്യത്തില്‍ ഇതുവരെ പരിഹാരം കാണാന്‍ കഴിയാത്തത്.

വെറ്ററിനറി കോളജിനെ സര്‍വകലാശാലയാക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിച്ചുവരികയാണ്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെയും നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെയും അനുമതി വേണം. ജൂണ്‍ 19ന് ഗുജറാത്തില്‍ വച്ച് ഡയറി ബോര്‍ഡുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഈ വര്‍ഷം വെറ്ററിനറി ഡിസ്പെന്‍സറികള്‍ സ്ഥാപിക്കും. എല്ലാ പഞ്ചായത്തുകളിലും മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ആദ്യസംസ്ഥാനമാകും കേരളം.

കാര്‍ഷികസര്‍വകലാശാല അധ്യാപകരുടെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്