ബെന്‍സനും ബെന്‍സിക്കും ആദ്യദിനം പ്രശ്നരഹിതം

  • Posted By: Super
Subscribe to Oneindia Malayalam

കൊല്ലം: എച്ച് ഐ വി ബാധിതരായ ബെന്‍സനും ബെന്‍സിക്കും പുതിയ സ്കൂളില്‍ പ്രശ്നങ്ങളില്ലാത്ത ആദ്യദിനം.

അടിച്ചനലൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ ഇക്കൊല്ലമാണ് ഇരുകുട്ടികളും ചേര്‍ന്നത്. കൈതക്കുഴി സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് നാലാംക്ലാസ് പൂര്‍ത്തിയാക്കിയ ബെന്‍സി ഇക്കൊല്ലം അടിച്ചനലൂര്‍ സ്കൂളില്‍ അഞ്ചാംക്ലാസില്‍ ചേര്‍ന്നു. ബെന്‍സിയുടെ അനുജനന്‍ ബെന്‍സണ്‍ ഈ സ്കൂളില്‍ തന്നെ നാലാംക്ലാസിലും.

മൂന്നുവര്‍ഷം മുന്‍പ് കൈതക്കുഴി സ്കൂളില്‍ ഈ കുട്ടികളെ ചേര്‍ക്കുന്നതിനെതിരെ മറ്റു കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. ഒറ്റപ്പെട്ട അവസ്ഥയില്‍ പ്രത്യേകം ക്ലാസ് മുറിയിലായിരുന്നു അന്ന് ഈ കുട്ടികളുടെ അധ്യയനം.

അടിച്ചനല്ലൂര്‍ സ്കൂളിലും ഈ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ചില രക്ഷിതാക്കള്‍ തടസം പറയുകയും ഇവരെ പ്രത്യേക ക്ലാസ്മുറിയില്‍ ഇരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തപക്ഷം ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രധാനാധ്യാപിക ഇവരെ അറിയിക്കുകയായിരുന്നു. ഈ പ്രശ്നത്തെ തുടര്‍ന്ന് ജൂണ്‍ മൂന്ന് വെള്ളിയാഴ്ച സ്കൂളില്‍ അധ്യയനം തടസപ്പെടുമെന്നു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല.

എയ്ഡ്സ് ബാധിച്ചാണ് ബെന്‍സിയുടെയും ബെന്‍സന്റെയും മാതാപിതാക്കള്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ കുട്ടികളും എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്