ഖനന തീരുമാനം ചര്‍ച്ചയ്ക്കു ശേഷം: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആലപ്പുഴ തീരത്തെ കരിമണല്‍ ഖനനം സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്തതിനു ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

പ്രശ്നം വിവാദമായ സാഹചര്യത്തില്‍ ജനപ്രതിനിധികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും മന്ത്രിസഭ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്.

ജൂണ്‍ മൂന്ന് വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്എന്‍സി ലാവ്ലിന്‍ ഫയല്‍ വിവാദത്തില്‍ ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തര സെക്രട്ടറി തിരുവനന്തപുരത്തില്ലാത്തതിനാലാണ് റിപ്പോര്‍ട്ട് മന്ത്രിസഭായോഗം ചര്‍ച്ചയ്ക്കെടുക്കാതിരുന്നത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X