നെല്ലു സംഭരണത്തിന് മന്ത്രിസഭയുടെ അനുമതി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ കൃഷിക്കാരില്‍ നിന്നു ശേഖരിച്ച നെല്ല് വാങ്ങാനുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സഹകരണ സംഘങ്ങളും കോര്‍പ്പറേഷനും അംഗീകരിച്ച വ്യവസ്ഥകളുടെയും വിലയുടെയും അടിസ്ഥാനത്തിലായിരിക്കും സംഭരണം നടത്തുന്നത്. മന്ത്രി അടൂര്‍ പ്രകാശ് വിളിച്ചുചേര്‍ത്ത സഹകരണ സംഘങ്ങളുടെ പ്രതിനിധികളുടെയും കോര്‍പ്പറേഷന്‍ പ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ചു ധാരണയായത്. നെല്ല് സംഭരിക്കാന്‍ ചൊവ്വാഴ്ച മുതല്‍ തന്നെ കോര്‍പ്പറേഷന്‍ തയ്യാറായിരുന്നു.

സംഭരിച്ച നെല്ലിനെ സംഭരണ നികുതിയില്‍ നിന്നും വില്പന നികുതിയില്‍ നിന്നും ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ക്കുള്ള കുടിശിക കൊടുത്തുതീര്‍ക്കാന്‍ ധനകാര്യ വകുപ്പ് 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി അധിക കേന്ദ്രസഹായമായി ലഭിച്ച 304 കോടി രൂപയില്‍ 150 കോടി രൂപ ചെലഴിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നതിനാലാണ് ബാക്കി തുക ചെലവഴിക്കാന്‍ കഴിയാതിരുന്നത്. ഏതായാലും ഈ തുക സംസ്ഥാനത്തിന് നഷ്ടമാവില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്