വിജയം മുന്‍കൂട്ടി കണ്ടത്: കരുണാകരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി എത്രയും വേഗം മുഖ്യമന്ത്രി പദം ഒഴിയുന്നതാണ് നല്ലതെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

ജൂണ്‍ അഞ്ച് ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റ ഈ വിജയം താന്‍ മുന്‍കൂട്ടി കണ്ടിരുന്നതാണ്. ബി.ജെ-.പി വോട്ടുകള്‍ ലഭിച്ചിട്ടും വന്‍ തോല്‍വിയാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പിലെ ഭരണ മുന്നണിയുടെ തകര്‍ച്ചക്കായി നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ആവുന്നതെല്ലാം ചെയ്തിരുന്നു.

ഒ-എ കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് കണ്ണൂരിലെ ഉപതിരഞ്ഞെടുപ്പുകളിലുണ്ടായത്. അതിലെ നേതാക്കളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇത്തരമൊരു ഗതികേടില്‍ കോണ്‍ഗ്രസ് എത്തിയതില്‍ ദു:ഖമുണ്ട്. ആന്റണി ചേര്‍ത്തലയിലെ എംഎല്‍എ സ്ഥാനം രാജ-ിവയ്ക്കണം. ആന്റണി അതിനു തയ്യാറായാല്‍ നാഷണല്‍ കോണ്‍ഗ്രസ് എത്ര രാജി വേണമെങ്കിലും കൊടുക്കാം. വേണമെങ്കില്‍ മന്ത്രിമാരുടെ രാജിയും കൊടുക്കാം.

യുഡിഎഫ് ജീവിച്ചിരിപ്പുണ്ടോ എന്ന് മുഖ്യമന്ത്രിക്കു പോലും അറിയില്ല. യുഡിഎഫിനെ എന്നാണ് അടക്കം ചെയ്യുക എന്നാണിനി അറിയേണ്ടത്.

ഉപതിരഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കും. നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനുള്ള ഫലം കിട്ടി. നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടു തോറും കയറി പ്രവര്‍ത്തനം നടത്തിയിരുന്നു- കരുണാകരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്