നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങണം:മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബ്രിട്ടന്‍, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്നും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് ചെലവുകുറഞ്ഞ വിമാനസര്‍വീസുകളും കേരളത്തില്‍ നിന്ന് മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളും ആരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2003നും 2004നും ഇടയിലുള്ള ഒരുവര്‍ഷത്തെ കാലയളവില്‍ കേരളത്തിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. കേരളത്തില്‍ നിന്നും നേരിട്ട് അന്തര്‍ദേശീയ വിമാനസര്‍വീസുകളില്ലാത്തതാണ് ടൂറിസം രംഗത്തെ പ്രതിസന്ധിയിലാക്കുന്നത്. ഉയര്‍ന്ന വിമാനനിരക്കുകളും മറ്റൊരു കാരണമാണ്. ഇതുമൂലം കുറഞ്ഞ ചെലവില്‍ സന്ദര്‍ശനപരിപാടികള്‍ നടപ്പാക്കിക്കൊടുക്കുന്ന തെക്കനേഷ്യന്‍ രാജ്യങ്ങളും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുമാണ് വിദേശീയര്‍ തിരഞ്ഞെടുക്കുന്നത്.

വിമാനഇന്ധനനിരക്കിന് കൂടുതല്‍ നികുതിയീടാക്കുന്നതും ഉയര്‍ന്ന തോതിലുള്ള ഹാന്റ്ലിംഗ് നിരക്കുകളും കുറഞ്ഞ വിമാനസര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ വിമുഖതയുണ്ടാക്കുന്നുണ്ട്.

സംസ്ഥാനത്തെ ടൂറിസം വികസനത്തിനായി 228.83 കോടിയുടെ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 89.83കോടി കേന്ദ്രസഹായമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബേക്കല്‍ ബീച്ച് വികസനം, മൂന്നാര്‍ ടൗണ്‍ പുനരുദ്ധാരണം, കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളിലെ ബീച്ച് വികസനം തുടങ്ങിയ പദ്ധതികള്‍ ഈ വികസനപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ ടൂറിസം വികസനത്തിനായി കേന്ദ്രം 2004ല്‍ 22 കോടി നല്‍കിയതായി മന്ത്രി വെളിപ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്