കല്ലുവാതുക്കല്‍: മാസപ്പടി വാങ്ങിയ കേസില്‍ വിചാരണ നടക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങിയന്ന കേസില്‍ വിജിലന്‍സ് കോടതിയില്‍ ജൂണ്‍ ആറ് തിങ്കളാഴ്ച വിചാരണ തുടങ്ങും.

സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.സത്യനേശന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗ്ഗവി തങ്കപ്പന്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന സി. എ. ലത, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ കനകരാജന്‍ എന്നിവരടക്കം 20 പേരാണ് മാസപ്പടി കേസിലുള്ളത്.

രാഷ്ട്രീയക്കാരും എക്സൈസ്, പോലീസ്, റവന്യു ഉദ്യോഗസ്ഥരും മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് 20 വ്യത്യസ്ത കുറ്റപത്രങ്ങളാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. 34 സാക്ഷികളാണ് കേസിലുള്ളത്. ഇതില്‍ 27 സാക്ഷികള്‍ എല്ലാ കേസിലുമുണ്ട്. സൗകര്യത്തിനായി ഇവരെ ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

കടകംപള്ളി സുരേന്ദ്രന്റെ കേസാണ് ആദ്യം പരിഗണിക്കുന്നത്. കേസിലെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

ഈ കേസില്‍ എം. ജയചന്ദ്രന്‍നായരെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്