ഉമ്മന്‍ചാണ്ടി നിയമസഭ കാണില്ല: മുരളീധരന്‍

  • Posted By:
Subscribe to Oneindia Malayalam

ചേര്‍ത്തല: അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പോലും നിയമസഭ കാണില്ലെന്ന് എന്‍സിഐ പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. ചേര്‍ത്തലയില്‍ എന്‍സിഐ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ വോട്ടു നേടി യുഡിഎഫിന് വിജയിക്കാനാവില്ലെന്ന് കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. മാര്‍കിസ്റ് വിരോധപ്രചാരണം വിലപ്പോകില്ലെന്നും തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. ഉ-ലീ-ബി സഖ്യമാണ് ദയനീയമായി പരാജയപ്പെട്ടത്.

ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യത്തോട് കൂറും വാക്കിന് വിലയുമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവക്കണം.അല്ലെങ്കില്‍ ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പു നടത്തി ജനപിന്തുണ തെളിയിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും കിട്ടില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പു മരവിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് ഉമ്മന്‍ കോണ്‍ഗ്രസിലെ സംഘടനാതിരഞ്ഞെടുപ്പെന്നും ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ എവിടെയും തിരഞ്ഞെടുപ്പു നടന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ എന്‍സിഐ പയറ്റിയ രാഷ്ട്രീയ തന്ത്രം വേണ്ടിവന്നാല്‍കേരളത്തില്‍ ഉടനീളംനടപ്പാക്കും. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളില്‍എല്‍ഡിഎഫിന് ലീഡ് നേടികൊടുത്തത് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ വോട്ടുകളാണ്- മുരളി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്