ഇറാഖ് സ്ഫോടനങ്ങളില്‍ 18 മരണം

  • Posted By:
Subscribe to Oneindia Malayalam

ഹവിജ: വടക്കന്‍ ഇറാഖിലുണ്ടായ നാലു വ്യത്യസ്ത ബോംബുസ്ഫോടനങ്ങളില്‍ 18 പേര്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴുമിനിറ്റിനുളളിലായാണ് മൂന്നു കാര്‍ ബോംബ് സ്ഫോടനങ്ങളുള്‍പ്പെടെ നാലു സ്ഫോടനങ്ങളുമുണ്ടായത്. ഇറാഖി സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

വടക്കന്‍ ബാഗ്ദാദിലെ ഹവിജയില്‍ റോഡരികിലാണ് ആദ്യസ്ഫോടനമുണ്ടായത്. ബഗാരയിലും ഡീബീസിലും ഹവിജക്കടുത്തുമുള്ള സൈനിക ചെക്ക്പോസ്റുകളില്‍ ഒരേ സമയത്തായാണ് കാര്‍ ബോംബു സ്ഫോടനങ്ങളുണ്ടായത്.

ഹവിജയിലെ ജനങ്ങളെ ഭയപ്പെടുത്തുന്നതിനും ഇറാഖികളെ സുരക്ഷാസേനയില്‍ ജോലി ചെയ്യുന്നതില്‍ നിന്നു തടയാനുമായാണ് സ്ഫോടനങ്ങളെന്നു കരുതുന്നതായി മുതിര്‍ന്ന ഇറാഖി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബഗാരയിലുണ്ടായ സ്ഫോടനത്തിലാണ് മൂന്നു സൈനികര്‍ മരിച്ചത്. ഹവിജിയിലെ സ്ഫോടനത്തില്‍ മൂന്ന് ഇറാഖികള്‍ കൊല്ലപ്പെട്ടു. ഇവിടെ സൈനികരും നാട്ടുകാരുമടക്കം 10ളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹവിജയിലെ സ്ഫോടനം നടന്ന സ്ഥലം യുഎസ് സൈനികര്‍ വളഞ്ഞിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്