സ്മാര്‍ട്ട് സിറ്റി അതിവേഗപദ്ധതിയില്‍ ഉള്‍പ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വന്‍കിട പദ്ധതികള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അതിവേഗ പദ്ധതിയില്‍ സ്മാര്‍ട്ട് സിറ്റിയെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍ എത്രയേക്കര്‍ ഭൂമി എവിടെയൊക്കെ ഏറ്റെടുക്കണമെന്ന് തീരുമാനമായിട്ടില്ല.

രണ്ടു ഘട്ടങ്ങളിലായാണ് സ്മാര്‍ട്ട് സിറ്റിക്കു വേണ്ട ഭൂമി ഏറ്റേടുക്കുക. ആദ്യഘട്ടത്തില്‍ 1500 കോടി മുതല്‍മുടക്കും.

അതിവേഗപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വികസനപദ്ധതികള്‍ക്കായി ജൂണ്‍ 30നകം 454 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുകയാണ്. ഇതില്‍ റയില്‍ പാത ഇരട്ടിപ്പിക്കലിനായി 141 ഏക്കര്‍ മുഴുവനായി ഏറ്റെടുത്തു കവിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിനായി 19.8 ഏക്കര്‍ ഏറ്റെടുക്കും. വിമാനത്താവളത്തിന്റെ രണ്ടാംഘട്ടവികസനത്തിന് സെപ്റ്റംബര്‍ 31നകം 73 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.

ലോകബാങ്ക് സഹായത്തോടെയുള്ള റോഡ് വികസനപദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ ആഗസ്ത് 31നകം പൂര്‍ത്തിയാകും.

വല്ലാര്‍ പാടം റോഡിന് 101 ഏക്കറും വാളയാര്‍-തൃശൂര്‍ ബൈപാസിന് 661 ഏക്കറും തൃശൂര്‍-അങ്കമാലി ബൈപാസിന് 118 ഏക്കറും ഒക്ടോബര്‍ 31നകം ഏറ്റെടുക്കും. ആലപ്പുഴ, കൊല്ലം, നെയ്യാറ്റിന്‍കര, തലശേരി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, തിരുവനന്തപുരം ബൈപാസുകള്‍ക്കു വേണ്ട സ്ഥലവും അതിവേഗപദ്ധതിയില്‍ ഉള്‍പ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്