ബിജെപി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എല്‍. കെ. അദ്വാനിയുടെ രാജിയെ തുടര്‍ന്നുള്ള നേതൃത്വപ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ജൂണ്‍ ഒമ്പത് വ്യാഴാഴ്ച ചേരാനിരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ബിജെപി നേതാവ് സുഷമാ സ്വരാജാണ് ഇക്കാര്യമറിയിച്ചത്. പാര്‍ലമെന്ററി ബോര്‍ഡ് യോഗം വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് ചേരുമെന്ന് അറിയിച്ച സുഷമ യോഗം മാറ്റിവയ്ക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയില്ല.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം അംഗീകരിച്ച പ്രമേയത്തില്‍ തന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതില്‍ അസന്തുഷ്ടനായ അദ്വാനിയെ തൃപ്തിപ്പെടുത്തുന്ന ഒരു ഫോര്‍മുലക്ക് രൂപം നല്‍കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തിനായാണ് വ്യാഴാഴ്ച ചേരേണ്ടിയിരുന്ന യോഗം മാറ്റിവച്ചത് എന്നാണറിയുന്നത്.

ഇസ്രയേലില്‍ സന്ദര്‍ശനം നടത്തിവരുന്ന മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത്സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെള്ളിയാഴ്ച ദില്ലിയിലെത്തിച്ചേരുമെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

ബുധനാഴ്ച അംഗീകരിച്ച പ്രമേയം അദ്വാനിയുടെ രാജി തള്ളുകയും പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്ന് അദ്വാനിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്