ബെല്ലിന്റെ ഓഹരി വില്പനയ്ക്കെതിരെ സിപിഎം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പൊതുമേഖലാസ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ (ബെല്‍) ഓഹരി വില്‍ക്കാനുള്ള തീരുമാനം പരിശോധിക്കണമെന്ന് സിപിഎം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നേരത്തെ സംഭവിച്ചതു പോലെ ബെല്ലുമായി ആഗോളരംഗത്ത് മത്സരിക്കുന്ന കമ്പനികളുടെ കൈയില്‍ കമ്പനിയുടെ ഓഹരികള്‍ ചെന്നെത്തുന്നതിലാണ് ഓഹരി വിറ്റഴിക്കല്‍ കലാശിക്കുകയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ദീപാങ്കര്‍ മുക്കര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ വിറ്റഴിച്ച 33 ശതമാനം ഓഹരിയുടെ 22.74 ശതമാനവും വിദേശ നിക്ഷേപകരുടെ കൈയിലാണുള്ളത്. ഭെല്ലുമായി ആഗോളരംഗത്ത് മത്സരിക്കുന്ന ജിഇ, അല്‍സ്റം, സീമന്‍സ് തുടങ്ങിയ കമ്പനികള്‍ ഭെല്ലിന്റെ ഓഹരികള്‍ കൈയടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്