കേസുകള്‍ ഒന്നായി കാണണമെന്ന ഹര്‍ജിയില്‍ 22ന് വിധി

  • Posted By:
Subscribe to Oneindia Malayalam

ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള അനധികൃതസ്വത്തുകേസും ലണ്ടന്‍ ഹോട്ടല്‍ കേസും ഒന്നായി കണക്കാക്കണമെന്ന ഹര്‍ജിയിലുള്ള വിധി പ്രത്യേക കോടതി ജൂണ്‍ 22 ലേക്കു മാററി.

ഈ കേസിലുള്ള തെളിവുകളെപ്പറ്റി വാദം കേള്‍ക്കുന്ന വേളയില്‍ ജസ്റിസ് എ. എസ് പാച്ചുരെ ജയയുടെ വക്കീല്‍ എന്‍.ജ്യോതിയോടും പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യയോടും ഹര്‍ജി സംബന്ധിച്ച അഭിപ്രായം തേടിയിരുന്നു.

രണ്ടു കേസിലും ഒരാള്‍ തന്നെയാണ് പ്രതിസ്ഥാനത്തെന്നതു കൊണ്ട് ലണ്ടന്‍ ഹോട്ടല്‍ കേസില്‍ രണ്ടാമതൊരു കുറ്റപത്രം കൊടുക്കേണ്ടതില്ലെന്നും രണ്ടു കേസുകളും ഒന്നായി കരുതണമെന്നും ജ്യോതി വാദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതു കൊണ്ട് ചില സ്ഥാപിതതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും ജ്യോതി വാദിച്ചു. രണ്ടു കേസുകള്‍ ഒന്നായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജയലളിത മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണെന്നും ജ്യോതി കോടതിയെ അറിയിച്ചു.

ലണ്ടന്‍ ഹോട്ടല്‍ കേസില്‍ പ്രത്യേകം ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതുകൊണ്ട് രണ്ടുകേസുകളും രണ്ടായി കാണണമെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ആചാര്യയുടെ വാദം.

ലണ്ടന്‍ ഹോട്ടല്‍ കേസില്‍ നാലുകോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണമെന്ന് ജസ്റിസ് ആവശ്യപ്പെട്ടതനുസരിച്ച് ജയയുടെ വക്കീല്‍ അറിയിച്ചു. എന്നാല്‍ ലണ്ടന്‍ ഹോട്ടല്‍ കേസില്‍ ജയലളിത 57 കോടി രൂപക്കു വാങ്ങിയ സ്വത്ത് 98ല്‍ 121 കോടി രൂപക്കാണ് വിറ്റതെന്നും തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ ടി. ടി. വി. ദിനകരന്റെ ചില കമ്പനികള്‍ വഴിയാണ് വില്‍പന നടന്നതെന്നും ആചാര്യ വാദിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്