ഏറ്റുമാനൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: വിവാഹപാര്‍ട്ടിയുമായി പോകുന്ന ജീപ്പ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു.

ജൂണ്‍ ഒമ്പത് വ്യാഴാഴ്ച ഏറ്റുമാനൂര്‍ പുന്നത്തുറക്കു സമീപം കിസ്മത് കവലയിലാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന വാഗമണ്‍ സ്വദേശികളായ കോട്ടമല ഉളുപ്പൂനി കോളനിയില്‍ രാജേഷ് ലാല്‍ (27), ദേവരാജ് എന്നിവരാണ് മരിച്ചത്. ജീപ്പിന്റെ ഡ്രൈവറാണ് രാജേഷ്ലാല്‍.

വിവാഹത്തിന് വധുവുമായെത്തിയ വിവാഹ പാര്‍ട്ടി സഞ്ചരിച്ച മൂന്ന് ജീപ്പുകളിലൊന്നാണ് അപകടത്തില്‍ പെട്ടത്. വധു മറ്റൊരു ജീപ്പിലാണ് സഞ്ചരിച്ചിരുന്നത്. മരിച്ച രണ്ടു പേരും വധുവിന്റെ അയല്‍വാസികളാണ്. അപകടത്തില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഗമണ്‍ കോട്ടമല സ്വദേശികളായ നാരക്കുഴി വീട്ടില്‍ ഓമന (49), അമ്മിണി (38), രതീഷ്ലാല്‍ (22), മഞ്ജു ഭവനില്‍ ഷിജു (29), വട്ടമാക്കല്‍ ഷൈജു (23), ചന്ദ്രബോസ് (31), ജോണ്‍സണ്‍ (26), ബിജു (24), സിന്ധു (27), പള്ളിക്കുന്ന് സ്വദേശികളായ സുരേഷ് (22), ഡെയ്സി (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്