തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: കോണ്‍ഗ്രസ് (ഐ) മാടക്കത്തറ മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ മുട്ടിയ്ക്കല്‍ മാടയ്ക്കപ്പിള്ളി വര്‍ഗീസ് (45) വെട്ടേറ്റു മരിച്ചു.

ജൂണ്‍ ഒമ്പത് വ്യാഴാഴ്ച രാവിലെ 9.45ഓടെ താണിക്കുടം എല്‍പി സ്കൂളിനടുത്താണ് കൊല നടന്നത്. മാടകത്തറയ്ക്കടുത്ത് കഴിഞ്ഞ മാസം സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പ്രതികാരമാണ് ഈ സംഭവമെന്നാണ് കരുതുന്നത്.

രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം രാവിലെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കോടതിയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. മാരകായുധങ്ങളുമായി അക്രമികള്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

സിപിഎം-സിഐടിയു പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. സിഐടിയു പ്രവര്‍ത്തകരുടെ ഒരു സംഘമാണ് ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എട്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ആരെയും അറസ്റ് ചെയ്തിട്ടില്ല. താണിക്കുളത്തെ സിഐടിയു ഓഫീസില്‍ നിന്നുംപോലീസ് വെട്ടുകത്തി അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.

കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണിത്. രണ്ട് മാസം മുമ്പ് റജിയെന്ന സിഐടിയു പ്രവര്‍ത്തകന്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്