ആദിവാസികള്‍ക്ക് 5085 ഏക്കര്‍ ഭൂമി നല്‍കും: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആദിവാസികള്‍ക്ക് സംസ്ഥാനത്ത് സമയബന്ധിതമായി 5085 ഏക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

വിവിധ ആദിവാസി സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. വയനാട്ടില്‍ 700 ഏക്കറും ആറളം ഫാമില്‍ 3750 ഏക്കറും ഭൂമി ആദിവാസികള്‍ക്ക് നല്‍കും. വയനാട്ടിലെ ഭൂമി വിതരണം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ആറളം ഫാമിലെ ഭൂമി വിതരണത്തിനുള്ള സര്‍വേയും ഉപഭോക്താക്കളെ നിശ്ചയിക്കലും ഉടന്‍ തുടങ്ങും.

സര്‍ക്കാരിന് വിതരണം ചെയ്യാന്‍ കഴിയുന്ന ഭൂമിയാണിവ. ആദിവാസികള്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഭൂമിയിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. 1980 ന് മുന്‍പ് ഭൂമി സ്വന്തമാക്കിയ ആദിവാസികള്‍ക്ക് കൈവശാവകാശ രേഖ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ആലങ്കോട് 635 ഏക്കര്‍ മൂന്നു മാസത്തിനകം വിതരണം ചെയ്യും. അവിടെയുള്ള മറ്റ് ആദിവാസി ഭൂമിയിലെ കേസുകള്‍ വേഗത്തില്‍ തീര്‍ക്കും. ആദിവാസികളുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിന് ജ-നന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല.

ആദിവാസികളുടെ പ്രശ്നങ്ങളോട് സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. റവന്യൂ, വനം, പട്ടികജ-ാതി പട്ടിക വര്‍ഗ്ഗ വകുപ്പുകള്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കും. ആദിവാസികളുടെ എല്ലാ പ്രശ്നങ്ങളോടും അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്