സുമാത്രയില്‍ ശക്തമായ ഭൂചലനം

  • Posted By:
Subscribe to Oneindia Malayalam

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ജൂണ്‍ എട്ട് ബുധനാഴ്ച റിച്ചര്‍ സ്കേലില്‍ 6.3 രേഖപ്പെടുത്തിയ ശക്തിയായ ഭൂചലനമുണ്ടായി.

വടക്കന്‍ സുമാത്രയിലെ മെഡാനില്‍ നിന്നും 270 കി.മീ തെക്കുപടിഞ്ഞാറായാണ് ഭൂചലനമുണ്ടായത്. സിമ്യൂലേ ദ്വീപിയാണ് ഭൂചലനം ഏററവുമധികം അനുഭവപ്പെട്ടത്. ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുവിട്ടോടി. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

ഡിസംബര്‍ 26നുണ്ടായ ഭൂചലനത്തിനു ശേഷം തുടര്‍ച്ചയായി ഇന്തോനേഷ്യയില്‍ ഭൂചലനങ്ങളുണ്ടാകുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്