പ്രശ്നപരിഹാരം വൈകുന്നേരത്തോടെ: വെങ്കയ്യനായിഡു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അദ്വാനിയുടെ രാജിയെത്തുടര്‍ന്നുളള പ്രശ്നങ്ങള്‍ക്ക് ജൂണ്‍ 10 വെളളിയാഴ്ച വൈകുന്നേരത്തോടെ പരിഹാരമുണ്ടാകുമെന്ന് പാര്‍ട്ടി വൈസ്പ്രസിഡന്റ് എം. വെങ്കയ്യനായിഡു പറഞ്ഞു. വൈകീട്ടു നടക്കുന്ന പാര്‍ലെന്ററി പാര്‍ട്ടിയോഗത്തില്‍ അദ്വാനി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രശ്നങ്ങള്‍ക്ക് സന്തോഷകരവും അര്‍ത്ഥവത്തുമായ ഒരു പരിഹാരമുണ്ടാകും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരമാണ് കണ്ടെത്തുക. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഓഫീസ് അധികാരികളുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അദ്വാനി രാജി പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് പാര്‍മെന്ററി യോഗത്തിനു മുന്‍പു തന്നെ ഇതുസംബന്ധിച്ച തീരുമാനമറിയാമെന്നും അത് പ്രവര്‍ത്തകര്‍ക്കെല്ലാം സന്തോഷം പകരുന്ന ഒന്നായിരിക്കുമെന്നും നായിഡു പറഞ്ഞു. അദ്വാനിയക്കൊണ്ട് രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. രാജി പിന്‍വലിക്കുന്നതിനോട് ആര്‍എസ്എസ് എതിരാണെന്ന പ്രസ്താവനകള്‍ അസത്യമാണ്. ഈ പ്രശ്നത്തില്‍ ആര്‍എസ്എസ് ഇടപെടുന്നില്ലെന്നും നായിഡു വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്