സിപിഎം കണ്ണൂര്‍ സമ്മേളനത്തിലും വിഭാഗീയത: ബര്‍ലിന്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: പാലക്കാട്ടും എറണാകുളത്തും ആലപ്പുഴയിലും നടന്നതുപോലുളള വിഭാഗീയപ്രവര്‍ത്തനം സിപിഎം കണ്ണൂര്‍ ജില്ലാസമ്മേളനത്തിലും നടന്നിരുന്നുവെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ ഉയര്‍ത്തിയവരെ ഭീഷണിപ്പെടുത്തി സമ്മേളനത്തെ ഒരുവിഭാഗം ഹൈജാക്ക് ചെയ്യുകയായിരുന്നു. എ. പി. അബ്ദുളളക്കുട്ടി എംപിയെ ഏകപക്ഷീയമായി ഒഴിവാക്കാന്‍ ശ്രമിച്ചതും ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിച്ചതും വിഭാഗീയപ്രവര്‍ത്തനം തന്നെയാണ്. തങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ അടുപ്പിക്കില്ലെന്ന ഭീഷണിയാണ് അബ്ദുളളക്കുട്ടിക്കെതിരെ പരിഷ്കരണവാദികള്‍ ഉയര്‍ത്തിയത്. കോഴിക്കോടും ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.

വിഭാഗീയതയെ പറ്റി അന്വേഷിക്കുമ്പോള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലാ സമ്മേളനങ്ങളില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് കുഞ്ഞനന്തന്‍ നായര്‍ ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബെര്‍ലിന്റെ ഈ പ്രസ്താവന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്