ഉപതിരഞ്ഞെടുപ്പില്ലെങ്കില്‍ സമരം: കരുണാകരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചേര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയേ തീരുവെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നേതാവ് കെ.കരുണാകരന്‍ ആവശ്യപ്പെട്ടു.

നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിച്ച് ആവിഷ്കരിക്കുന്ന കര്‍മ്മപരിപാടിയില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാകും. ജൂണ്‍ 11ന് ചേരുന്ന നാഷണല്‍ കോണ്‍ഗ്രസ് യോഗം ഇതേക്കുറിച്ച് തീരുമാനമെടുക്കും.

കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വിക്കു ശേഷവും കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രംമനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരാജയപ്പെട്ടിരിക്കുകയാണ്. സോണിയാഗാന്ധിക്ക് കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നുമറിയില്ല. കരുണാകരന്‍ പാര്‍ട്ടിക്കുള്ളിലുള്ളതാണ് പ്രശ്നമെന്ന് അവര്‍ കരുതി. കരുണാകരന്‍ പാര്‍ട്ടിക്കുള്ളിലുള്ളതും പുറത്തുള്ളതും തമ്മിലുള്ള വ്യത്യാസം അവര്‍ക്കിപ്പോള്‍ മനസ്സിലായിക്കാണുമെന്ന് കരുണാകരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്