വാറ്റ്: വിറ്റുവരവ് പരിധി അഞ്ചുലക്ഷമാക്കി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) യില്‍ നിന്ന് ചില ഉത്പന്നങ്ങളെഒഴിവാക്കിയതായും ചിലതിന്റെ നികുതി കുറച്ചതായും ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.

വാറ്റ് രജിസ്ട്രേഷന്‍ എടുക്കാനുള്ള വിറ്റുവരവ് പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വര്‍ണം, വെള്ളി വ്യാപാരികള്‍ക്ക് വിറ്റുവരവ് നോക്കാതെ നികുതി ഏര്‍പ്പെടുത്തും. മരുന്നിന്റെ നികുതി പരമാവധി വില്‍പ്പന വില കണക്കാക്കി ആദ്യഘട്ടത്തില്‍ തന്നെ ഈടാക്കും.മരുന്നിന് പരമാവധി വില്‍പ്പന വിലയില്‍ നിന്ന് നാലുശതമാനം മാത്രമേ നികുതി ഈടാക്കുകയുള്ളു.

ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ നികുതി നാലുശതമാനം മാത്രമാക്കി ചുരുക്കിയതായി മന്ത്രി അറിയിച്ചു. പിണ്ണാക്ക്, ഉപ്പ്, എണ്ണക്കുരു ഒഴികെയുള്ള വിത്തുകള്‍, മീന്‍ വല, മാസിക, ഖാദി ഉത്പന്നങ്ങള്‍, റബറൈസ്ഡ് കയര്‍, ഓട്, ഇഷ്ടിക എന്നിവ നിര്‍മ്മിക്കാനുള്ള കളിമണ്ണ് എന്നിവയ്ക്ക് നികുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്