പ്രതിസന്ധി അപ്രതീക്ഷിത അനുഭവം: അദ്വാനി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പാക് സന്ദര്‍ശനവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും അസാധാരണവും അപ്രതീക്ഷിതവുമായ അനുഭവമായിരുന്നെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി. ഇതു തന്നെ ജീവിതത്തിലെ വലിയൊരു പാഠം പഠിപ്പിച്ചുവെന്നും അദ്വാനി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ആളുകള്‍ എപ്പോഴും ഒരോന്നു പഠിച്ചുകൊണ്ടിരിക്കും. അവയില്‍ ചിലത് അപ്രതീക്ഷിതവും അസാധാരണവുമായിരിക്കും. കഴിഞ്ഞ 15 ദിവസമായി ഇതാണ് തനിക്കു സംഭവിച്ചത്.

പാക് സന്ദര്‍ശനവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും തന്നെ ജീവിതത്തിലെ വലിയൊരു പാഠം പഠിപ്പിച്ചുവെന്നും ഈ അറിവ് ഭാവിയില്‍ തന്റെ ഉത്തരവാദിത്വം നല്ല രീതിയില്‍ നിറവേറ്റാന്‍ സഹായിക്കുമെന്നും കരുതുന്നതായും അദ്വാനി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്