ഘാട്കോപ്പാര്‍ സ്ഫോടനം: പ്രതികളെ വിട്ടയച്ചു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഘാട്കോപ്പാര്‍ ബോംബ് സ്ഫോടനക്കേസിലെ എട്ട് പ്രതികളെയും പോട്ട കോടതി വിട്ടയച്ചു.

2002 ഡിസംബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ ഘാട്കോപ്പാര്‍ ബസ് ഡിപ്പോയ്ക്കു സമീപം ഒരു ബസ്സിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡോ. അബ്ദുല്‍ മതീന്‍, തൗഫീഖ്, മുഹമ്മദ് അല്‍ത്താഫ് അബു ഹസന്‍, മുസമില്‍, റഷീദ് അഹമ്മദ് അന്‍സാരി, ആരിഫ് ഹുസൈന്‍, ഇമ്രാന്‍ റഹ്മാന്‍ ഖാന്‍, ഹാരൂണ്‍ റഷീദ് ലോഹര്‍എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കേസില്‍ ആദ്യം പ്രതികളായിരുന്ന ഒന്‍പതു പേരെ പിന്നീട് ഒഴിവാക്കിയിരുന്നു. ഇതുകൂടാതെ സാക്ഷികളായിരുന്ന ഒന്‍പതു പേര്‍ കൂറുമറുകയും ചെയ്തു. കസ്റ്റഡിയിലായിരുന്ന പ്രതികളിലൊരാള്‍ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്